രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന നോവവാക്‌സ്‌ന് അടിയന്തര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി. 12വയസിനും 18വയസിനും ഇടയിലുള്ളവരില്‍ കുത്തിവെക്കാന്‍ ആണ് അനുമതി.
അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സീന്‍ ആണിത്. നോവോവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്‌സിന്‍ ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്സ് എന്ന പേരില്‍ പുറത്തിറക്കുന്നത്.
അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




