കൊണ്ടോട്ടിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസ്സ് മറിഞ്ഞു; യുവതി മരിച്ചു

കൊണ്ടോട്ടി ; മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അരീക്കോട് സ്വദേശി വിജി(25) ആണ് മരിച്ചത്. 21ലധികം യാത്രക്കാര്‍ക്ക്പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രാവിലെ കുണ്ടോട്ടി ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.

അമിതവേഗതയില്‍ വന്ന ടോറസ് ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സ് മറിഞ്ഞു. മരിച്ചയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് ജീവനക്കാരിയാണെന്നാണ് പ്രാഥമിക വിവരം.

Share news
error: Content is protected !!
Scroll to Top