തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആക്രി ഗോഡൗണില്‍ തീപിടിത്തം; 11 തൊഴിലാളികള്‍ മരിച്ചു

തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആക്രി ഗോഡൗണില്‍ തീപിടിത്തം. ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. ആറ് ഫയര്‍ എഞ്ചിനുകള്‍ തീ നിയന്ത്രണ വിധേയമാക്കി.കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ നാലു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായ ഗോഡൗണില്‍ പന്ത്രണ്ട് തൊഴിലാളികളാണ് അകപ്പെട്ടത്. തീപിടത്തമുണ്ടായ സമയം തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. അഗ്‌നിബാധയെത്തുടര്‍ന്ന് ഗോഡൗണിന്റെ ഭിത്തി ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. തീപിടുത്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top