‘സന്തോഷം തരുന്ന കാര്യമല്ല, എങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിലെടുക്കുന്ന ശരിയായ തീരുമാനം’; വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീശാന്ത്

കൊച്ചി: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നു വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്ത് രാജ്‌കോട്ടില്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയിരുന്നു.

ഈ സീസണിലെ ആദ്യ മത്സരത്തില്‍ മേഘാലയയ്‌ക്കെതിരെ കളിച്ച് 2 വിക്കറ്റുകള്‍ വീഴ്ത്തി.

Share news
error: Content is protected !!
Scroll to Top