ചാണകം കൊണ്ടുള്ള പെട്ടിയില്‍ ബജറ്റ്; വ്യത്യസ്തനായി കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

റായ്പൂര്‍: ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയുമായി ബജറ്റ് അവതരണത്തിന് നിയസഭയിലെത്തി വ്യത്യസ്തനായിരിക്കുകയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.

ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയുമായി മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയ ഭൂപേഷ് ബാഗലിന്റെ ചിത്രം ഇപ്പോള്‍ വൈറലാണ്. ആ പെട്ടിക്കുള്ളിലായിരുന്നു ബജറ്റ്.

തിങ്കളാഴ്ചയാണ് ഛത്തിസ്ഗഡ് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ പശുക്കളെ സംരക്ഷിക്കുന്നതിനും മറ്റുമായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരില്‍ നിന്നു ചാണകം സംഭരിക്കുന്ന പദ്ധതിയും അക്കൂട്ടത്തിലുണ്ടിയിരുന്നു. ഇത്തരത്തില്‍ ചാണകം സംഭരിക്കുന്ന ആദ്യ സംസ്ഥനമാണ് ഛത്തിസ്ഗഡ്.

Share news
error: Content is protected !!
Scroll to Top