Section

malabari-logo-mobile

മലപ്പുറം കാളികാവില്‍ സെവന്‍സ് ഗ്യാലറി തകര്‍ന്ന 15ഓളം പേര്‍ക്ക് സാരമായ പരിക്ക്

HIGHLIGHTS : നിലമ്പൂര്‍; മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് കളികാണാനെത്തിയ നിരവധി പേര്‍ക്ക് പരിക്ക്. അമ്പതിലധികം പേര്‍ക്...

നിലമ്പൂര്‍; മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് കളികാണാനെത്തിയ നിരവധി പേര്‍ക്ക് പരിക്ക്.
അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മറ്റ് പരിക്കേറ്റവരെ കാളികാവ്, നിലമ്പൂര്‍ ഭാഗത്തെ ആശുപത്രികളിലേക്കും മാറ്റി. അപകടത്തില്‍ കുട്ടികള്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് ഫൈനല്‍ മത്സരം നടക്കേണ്ടിയിരിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒമ്പതേകാല്‍ മണിയോടെയാണ് അപകടമുണ്ടായത്. കളിക്കളത്തിന്റെ കിഴക്ക് വശത്തെ താല്‍ക്കാലിക ഗ്യാലറിയാണ് തകര്‍ന്നത്. മൂവായിരത്തോളം ആളുകള്‍ ഈ ഭാഗത്ത് മാത്രം അപകടസമയത്ത് ഗ്യാലറിയിലുണ്ടായിരുന്നു. വലിയ ജനത്തിരക്കാണ് ഉണ്ടായിരുന്നത്. അപകടസമയത്ത് നിരവധി പേര്‍ ടിക്കറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

sameeksha-malabarinews

ഒരുമാസമായി കളി നടന്നുവരികയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണ് നനഞ്ഞ് കുതിര്‍ന്നത് കാരണം കൂടുതല്‍ ആളുകള്‍ കയറിയപ്പോള്‍ ഗ്യാലറിയുടെ കാലുകള്‍ ഇളകിയതാകാമെന്നും ആളുകള്‍ പറയുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!