ഐഎസ്എല്‍ കാണാന്‍ ബൈക്കില്‍ പോയ മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശികള്‍ കാസര്‍കോട് ലോറിയിടിച്ച് മരിച്ചു

കാസര്‍കോട് ; കാസര്‍കോട് ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഉദുമക്കടുത്ത് പള്ളത്തുവെച്ചാണ് അപകടമുണ്ടായത്. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഇരുവരും ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണാന്‍ ബുള്ളറ്റില്‍ ഗോവക്ക് പുറപ്പെട്ടതായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്നുവരികയായിരുന്ന മിനി ലോറി ബൈക്കില്‍ ഇടിച്ചാണ് അപകടം.

ഹൈദരബാദ് എഫ്‌സിയുടെ കളിക്കാരനായ അബ്ദുല്‍ റബീറിന്റെ ബന്ധുക്കളാണ് ഇവരെന്നും റിപ്പോര്‍ട്ടുണ്ട്.

ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കകയാണ്.

Share news
error: Content is protected !!
Scroll to Top