Section

malabari-logo-mobile

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മൊബൈല്‍ മോഷണം നടത്തിയ മോഷ്ടാവിനെ താനൂര്‍ പോലീസ് പിടികൂടി

HIGHLIGHTS : താനൂര്‍:  ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലക്ഷദ്വീപ് സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളെ താനൂരില്‍ വെച്ച് പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദ...

താനൂര്‍:  ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലക്ഷദ്വീപ് സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളെ താനൂരില്‍ വെച്ച് പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി വിജയിയെ ആണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. താനൂര്‍ മഠത്തില്‍ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു വിജയ്.

കഴിഞ്ഞ 18 ാം തിയതി രാത്രി ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ വനിതാ റെസ്റ്റ് റൂമില്‍ ചാര്‍ജ് ചെയ്യാനായി വച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിയായ സ്ത്രീയുടെ ഓപ്പോ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയ സംഭവത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

sameeksha-malabarinews

താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ,സലേഷ് കെ, സബറുദ്ദീന്‍ എം.പി, ലിബിന്‍, എന്നിവരും പോലീസ് വോളന്റിയര്‍മാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് . പ്രതിയെ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിന് കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!