Section

malabari-logo-mobile

വനിതകൾക്ക് ഫുട്ബോൾ മത്സരം സമർപ്പിച്ച്  ഗോൾഡൻ ഈഗിൾസ് യുണൈറ്റഡ് പതിനാറുങ്ങൽ

HIGHLIGHTS : Football match for women

തിരൂരങ്ങാടി :ഗോൾഡൻ ഈഗിൾസ് യുണൈറ്റഡ് പതിനാറുങ്ങൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിലെ  ലോക വനിതാ ദിനമായ മാർച്ച് എട്ടാം തിയ്യതിയിലെ മത്സരം വനിതകൾക്ക് സമർപ്പിച്ച്  ആഘോഷിച്ചു.

ചടങ്ങിൽ  മാധ്യമ പ്രവർത്തക സ്മിത അത്തോളി, തിരൂരങ്ങാടി നഗര സഭാ കൗൺസിലർമാരായ ഷാഹിന തിരുനിലത്ത്,
സമീന മൂഴിക്കൽ ,  സോനാ രതീഷ് , ഉഷ തയ്യിൽ, ജയശ്രീ ,എന്നിവർ  മുഖ്യ അതിഥികളായി . ഇവർ കളിക്കാരെ പരിചയപ്പെടുകയും, സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.

sameeksha-malabarinews

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥമാണ് ഗോൾഡൻ ഈഗിൾസ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.


ഇന്നലെ രണ്ട് മത്സരമാണ് നടന്നത് അണ്ടർ-20 വിഭാഗത്തിൽ ബെൻസി ബോയ്സ് പന്താരങ്ങാടിയും യൂണിവേഴ്സൽ പടിക്കലും ഏറ്റുമുട്ടി. യൂണിവേഴ്സലിനായിരുന്നു വിജയം രണ്ടാമത്തെ മത്സരത്തിൽ വോയ്സ് ഓഫ് കൊട്ടന്തലയെ ഫ്രണ്ട്സ് മോര്യ തോൽപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!