തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് സര്‍വകലാശാലാ പുരുഷ ടീമിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ടുമെന്റിലെ അഖില്‍ രാജ് നയിക്കും.
മാര്‍ച്ച് 14 മുതല്‍ 18 വരെ പൂണെയിലെ സാവിത്രി ഭായി ഫുലെ യൂണിവേസിറ്റിയിലാണ് മത്സരം.
ടീമിലെ മറ്റംഗങ്ങള്‍: അംഗങ്ങള്‍ അമല്‍ മോഹന്‍ദാസ്, അമല്‍ ആനന്ദ്, മുഹമ്മദ് ബുര്‍ഹാന്‍, അഭിജിത്, യാദവ്, മുഹമ്മദ് റാഫി, ജിതിന്‍ (ഫാറൂഖ് കോളേജ്) ജിഷ്ണു, അബ്ദുല്‍ ബാസിത്, മുഹമ്മദ് ഷൈജല്‍ (ആര്‍ട്‌സ് കോളേജ്, മീഞ്ചന്ത) മോഹന്‍ കുമാര്‍, വിനയ് കുമാര്‍, ആഷിഖ് അനില്‍ (സഹൃദയ കോളേജ്) മൃദുല്‍(അമല്‍ കോളേജ്, നിലമ്പൂര്‍) ഇന്ദുചൂഡന്‍ (ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ്, കോഴിക്കോട്). ടി.സി. വിഷ്ണു, പി.എം. സാലിഹ് എന്നിവര്‍ പരിശീലകരും എന്‍.വി. ഫസീല്‍ അസ്ഹര്‍ മാനേജരുമാണ്.



