ഹീറോസ്…. മസ്തകമുയര്‍ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സെമിഫൈനലിലെ രണ്ടാം പാദത്തില്‍ അവസ്മരണീയ സമനില കരസ്ഥമാക്കി ഹീറോ ഐഎസ്എല്‍ ഫൈനലിലേക്ക്. ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരള കൊമ്പന്‍മാര്‍ ഫൈനലിലെത്തുന്നത്.

ആദ്യപകുതിയിലെ പതിനെട്ടാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സിന്റെ ഇടതുവശത്ത് പുറത്ത് നിന്നും അഡ്രിയാന്‍ ലൂണ തൊടുത്തുവിട്ട അതിമനോഹരമായ കിക്ക് സെക്കന്റ് പോസ്റ്റിലേക്ക് പറന്നിറങ്ങിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാംപാദത്തിലും ലീഡ് നേടി . എന്നാല്‍ രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ജംഷഡ്പൂരിന്റെ പ്രണോയ് ഹാല്‍ദര്‍ സമനില ഗോള്‍ നേടി തിരിച്ചടിച്ചു.

ആദ്യപാദമത്സരത്തില്‍ മലയാളി താരം സഹലിന്റെ ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. പരിശീലനത്തിനിടെ പരിക്കേറ്റ സഹല്‍ ഇന്ന് കളിക്കുന്നില്ല.

2014,2016ലും കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനല്‍ കളിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top