അന്തര്‍ദേശീയം

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാരി കിങ് അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാരി കിങ് (87) അന്തരിച്ചു. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിഎന്‍എന്നിലെ ലാരി കിങ് ലൈവ് പരിപാടിയിലൂടെയാണ് പ്രശസ്തനായത്.അന്‍പതിനായിരത്തിലധികം അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളുമായി ലാരി നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2010 ല്‍ സിഎന്‍എന്നില്‍ നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച ‘ലാരി കിങ് ലൈവ്’ഏറെ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു. അതിന് ശേഷം സ്വന്തമായി വെബ്സൈറ്റ് […]

റിയാദ്‌ ലക്ഷ്യമിട്ട്‌ ഹൂതികളുടെ മിസൈല്‍ ആക്രമണം

റിയാദ്‌ : സൗദി അറേബ്യന്‍ തലസ്ഥനാമായ റിയാദിനെ ലക്ഷ്യം വെച്ച്‌ ഡ്രോണ്‍ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്‌ എന്നാല്‍ ലക്ഷ്യത്തിലെത്തും മുന്‍പ്‌ അറബ്‌ സഖ്യസേന ഈ ശ്രമത്തെ തകര്‍ത്തു. ഹൂതികളുടെ ആക്രമണ ശ്രമം തകര്‍ത്തതായി സൗദി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. രണ്ട്‌ ആക്രമണങ്ങളാണ്‌ ഹൂതി വിമതര്‍ നടത്തിയത്‌

ആദ്യ ദിനം 17 ഉത്തരവുകളില്‍ ഒപ്പിട്ട് ബൈഡന്‍ ; ആദ്യം ഒപ്പിട്ടത് മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഉത്തരവില്‍

വാഷിംഗ്ടണ്‍ : ട്രംപിന്റെ നയങ്ങള്‍ തിരുത്തി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരും. കോവിഡ് നിയന്ത്രണ വിധേയമാക്കാനും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള നടപടികള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കിയിരിക്കുന്നത്. ഭൂരിപക്ഷ മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്ക് നീക്കി.വിദ്യാര്‍ത്ഥി വായ്പകളുടെ ഭാരം ലഘൂകരിക്കും. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‌കെട്ടിന് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കും. മാര്‍ച്ച് 31 വരെ

അമേരിക്കയില്‍ ഇനി പുതുയുഗം ; 46 -ാം പ്രസിഡന്റായി ജോ ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വാഷിംഗ്ടണ്‍ : അമേരിക്കയുടെ 46 -ാം പ്രസിഡന്റായി ജോ ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. യുഎസിലെ ആദ്യത്തെ ഹിസ്പനിക് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊട്ടമേയറാണ് കമല ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്‌സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. പാര്‍ലമെന്റ്

സത്യപ്രതിജ്ഞക്ക് കാത്തുനില്‍ക്കാതെ വൈറ്റ് ഹൗസ് വിട്ട് ട്രംപ്

വാഷിംഗ്ടണ്‍ :നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിഞ്ജാ ചടങ്ങിന് കാത്തുനില്‍ക്കാതെ വൈറ്റ് ഹൗസിനോട് യാത്ര പറഞ്ഞ് ട്രംപ്. എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ഫ്ളോറിഡയിലേക്കാണ് ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും പോയത്. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെയാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്. 152 വര്‍ഷത്തിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ ഒരു യുഎസ് പ്രസിഡന്റ് മടങ്ങുന്നത്. തല്‍ക്കാലത്തേക്ക് മാത്രാമാണ് ഗുഡ്‌ബൈ പറയുന്നതെന്നും അധികം വൈകാതെ തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവെച്ചായിരുന്നു ട്രംപിന്റെ

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്‌ ; ദുബൈയിലും അബുദാബിയിലും പ്രധാനറോഡുകളില്‍ നിയന്ത്രണം

ദുബൈ:  ചൊവ്വാഴ്‌ച രാത്രിയിലും യുഎഇയിലെ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്‌ രൂപപ്പെട്ടു. ഇതേ തുടര്‍ന്ന്‌ പല പ്രധാന റോഡുകളിലും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അബുദാബി-ദുബൈ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ റോഡ്‌, ്‌ല്‍ സമീഹ്‌-ദുബബൈ മക്തും ബില്‍ റാഷിദ്‌ റോഡ്‌, അബുദാബി-അല്‍ഐന്‍ റോഡ്‌, അല്‍ ഫയാഹ്‌ റോഡ്‌, അബുദാബി-സൈ്വഹാന്‍ റോഡ്‌ എന്നിവടങ്ങളിലാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവിടങ്ങളില്‍ വാഹനങ്ങള്‍ക്ക്‌ പരമാവധി 80 കിലോമീറ്ററാണ്‌ വേഗപരിധി ഏര്‍പ്പടുത്തയിരിക്കുന്നത്‌ . മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ ബസ്സുകള്‍ക്കും, ട്രക്കുകള്‍ക്കും ഹെവി വാഹനങഅങള്‍ക്കും കഴിഞ്ഞ ദിവസം

ജോ ബൈഡന്‍ നാളെ അധികാരമേല്‍ക്കും ; കനത്ത സുരക്ഷയില്‍ വാഷിംഗ്ടണ്‍ ഡിസി

വാഷിംഗ്ടണ്‍ : അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. ആക്രമണ സാധ്യത മുന്നില്‍ കണ്ടു കൊണ്ട് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് വാഷിങ്ടണ്‍ ഡിസിയില്‍ ഒരുക്കിയിട്ടുള്ളത്. പാര്‍ലമെന്റ് മന്ദിരത്തിനു സമീപം നാളെ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കു സുരക്ഷയൊരുക്കാന്‍ 25000 സൈനികരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥര്‍ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വന്‍തോതില്‍ പോലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പാര്‍ലമെന്റ് മന്ദിരവും വൈറ്റ് ഹൗസും

രണ്ടാം തവണയും ട്രംപിന് ഇംപീച്ച്മെന്റ്

വാഷിങ്ടണ്‍ : അമേരിക്കന്‍ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്. ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്യാന്‍ തീരുമാനമായി.197 നെതിരെ 232 വോട്ടിനാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിന് പിന്നാലെയാണ് നടപടി. ഭരണഘടനയുടെ 25 -ാം വകുപ്പ് ഉപയോഗിച്ച് ട്രംപിനെ നീക്കണമെന്ന ആവശ്യം നേരത്തെ ഡെമോക്രാറ്റുകള്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ

ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് ജനപ്രതിനിധി സഭയില്‍

വാഷിങ്ടണ്‍ : കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് സാധ്യത. എന്നാല്‍ ജോ ബൈഡന്‍ അധികാരമേറ്റെടുത്ത് 100 ദിവസങ്ങള്‍ക്ക് ശേഷമേ ഇംപീച്ച്‌മെന്റ് സെനറ്റില്‍ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂ എന്നാണ് സൂചന.  

error: Content is protected !!
Scroll to Top