Section

malabari-logo-mobile

ജോ ബൈഡന്‍ നാളെ അധികാരമേല്‍ക്കും ; കനത്ത സുരക്ഷയില്‍ വാഷിംഗ്ടണ്‍ ഡിസി

HIGHLIGHTS : വാഷിംഗ്ടണ്‍ : അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. ആക്രമണ സാധ്യത മുന്നില്‍ കണ്ടു കൊണ്ട് ക...

വാഷിംഗ്ടണ്‍ : അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. ആക്രമണ സാധ്യത മുന്നില്‍ കണ്ടു കൊണ്ട് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് വാഷിങ്ടണ്‍ ഡിസിയില്‍ ഒരുക്കിയിട്ടുള്ളത്. പാര്‍ലമെന്റ് മന്ദിരത്തിനു സമീപം നാളെ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കു സുരക്ഷയൊരുക്കാന്‍ 25000 സൈനികരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥര്‍ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വന്‍തോതില്‍ പോലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പാര്‍ലമെന്റ് മന്ദിരവും വൈറ്റ് ഹൗസും കൂടാതെ പെന്‍സില്‍വേനിയ അവന്യൂവിന്റെ പ്രധാന ഭാഗങ്ങളെല്ലാം റോഡുകള്‍ അടച്ചിട്ടും എട്ടടിപൊക്കത്തില്‍ ഇരുമ്പ് ബാരിക്കേഡുകള്‍ സ്ഥാപിച്ചും മുന്‍കരുതലെടുത്തിട്ടുണ്ട്.

sameeksha-malabarinews

നാളെ ഉച്ചക്ക് 12 നാണ് (ഇന്ത്യന്‍ സമയം നാളെ രാത്രി 10.30 ) സത്യപ്രതിജ്ഞ. ഡോണള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജനക്കൂട്ടം ഒഴിവാക്കേണ്ടതിനാല്‍ ചടങ്ങുകള്‍ വീട്ടിലിരുന്ന് കാണാന്‍ പൊതുജങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!