എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി;കോട്ടക്കിലില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷം

കോട്ടക്കല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് ,യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിങ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷമുണ്ടായി. കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി ഷംസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.

ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിലൊന്നാണ് ഇത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. രാവിലെ മുതലേ സംസ്ഥാനത്തെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു.

Share news
error: Content is protected !!
Scroll to Top