പരപ്പനങ്ങാടിയല്‍ ലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

പരപ്പനങ്ങാടി: ലോറിയിടിച്ച് പരിക്കേറ്റസ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും 12.30 ഓടെ മരണപ്പെടുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാന്‍ വരുന്നതിനിടെയാണ് സംഭവം.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കെട്ടുങ്ങല്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും
ഭാര്യ: റസിയ.മക്കള്‍ : ബാബു മോന്‍, അര്‍ഷാദ്, ഷെഫിനീത്, അബ്ദുല്‍ഗഫൂര്‍, ഹസീന, ഷെറീന,
മരുമക്കള്‍: ഹാജറ, സെലീന, ജാസ്മിന്‍, മുര്‍ഷിദ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top