കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് സര്‍വെ ഫലം ; ജനപ്രിയ നേതാവ് പിണറായി തന്നെ

കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വെ ഫലം. കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ അഭിപ്രായ സര്‍വെയാണ് കേരളത്തില്‍ വീണ്ടും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ ഏഴ് ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വെ ഫലം പറയുന്നത്.എല്‍ഡിഎഫിന് 41.6 ശതമാനം വോട്ടും യുഡിഎഫിന് 34.6 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വെ ഫലം പറയുന്നു. കേരളത്തില്‍ എല്‍ഡിഎഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വെ യുഡിഎഫ് 53 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചിക്കുന്നത്.

അതേസമയം ബിജെപി 15.3 ശതമാനം വോട്ടും 0-2 സീറ്റും നേടുമെന്നുമാണ് സര്‍വെ ഫലം.
അടുത്ത മുഖ്യമന്ത്രി മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് 47 ശതമാനം ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചപ്പോള്‍ 22 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചു.

 

Share news
error: Content is protected !!
Scroll to Top