അമേരിക്കയില്‍ ഇനി പുതുയുഗം ; 46 -ാം പ്രസിഡന്റായി ജോ ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വാഷിംഗ്ടണ്‍ : അമേരിക്കയുടെ 46 -ാം
പ്രസിഡന്റായി ജോ ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം.

യുഎസിലെ ആദ്യത്തെ ഹിസ്പനിക് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊട്ടമേയറാണ് കമല ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്‌സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് മുന്നോടിയായി ലേഡി ഗാഗ ദേശീയഗാനം ആലപിച്ചു. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരും കാപിറ്റോളിലെത്തി.

 

Share news
error: Content is protected !!
Scroll to Top