Section

malabari-logo-mobile

ആദ്യ ദിനം 17 ഉത്തരവുകളില്‍ ഒപ്പിട്ട് ബൈഡന്‍ ; ആദ്യം ഒപ്പിട്ടത് മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഉത്തരവില്‍

HIGHLIGHTS : വാഷിംഗ്ടണ്‍ : ട്രംപിന്റെ നയങ്ങള്‍ തിരുത്തി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവ...

വാഷിംഗ്ടണ്‍ : ട്രംപിന്റെ നയങ്ങള്‍ തിരുത്തി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരും.

കോവിഡ് നിയന്ത്രണ വിധേയമാക്കാനും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള നടപടികള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ഭൂരിപക്ഷ മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്ക് നീക്കി.വിദ്യാര്‍ത്ഥി വായ്പകളുടെ ഭാരം ലഘൂകരിക്കും. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‌കെട്ടിന് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കും.

മാര്‍ച്ച് 31 വരെ കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കും.കുട്ടികളായിരിക്കെ അനധികൃതമായി യുഎസിലെത്തിയവരെ സംരക്ഷിക്കാനുള്ള പദ്ധതി ശക്തിപ്പെടുത്തും തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഉത്തരവുകള്‍.

ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞ ദിനത്തെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചു. വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നില കൊള്ളണമെന്നും ബൈഡന്‍. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. പ്രഥമ വനിത വൈസ് പ്രസിഡന്റായ കമല ഹാരിസിനെ അഭിനന്ദിക്കുകയും ചെയ്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!