Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ഇന്റക്ഷന്‍ പ്രോഗ്രാം കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോളേജ്, സര്‍വകലാശാല അദ്ധ്യാപകര്‍ക്കു വേണ്ടി ഫെബ്രുവരി 25 മുതല...

ഇന്റക്ഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോളേജ്, സര്‍വകലാശാല അദ്ധ്യാപകര്‍ക്കു വേണ്ടി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 24 വരെ നടത്തുന്ന ഇന്റക്ഷന്‍ പ്രോഗ്രാമിലേക്ക് ഫെബ്രുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ സൗകര്യം ugchrds.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2407350, 7351

sameeksha-malabarinews

നവീന ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് നവീന ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ നിലവിലെ സിലബസിന്റെ ലഭ്യതയനുസരിച്ച് ആദ്യഘട്ടം 2021 ജനുവരി മാസത്തില്‍ തന്നെ ആരംഭിക്കും. താല്‍പര്യമുള്ള കോളേജുകള്‍ സി.ഡി.സി.യുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിന്റെ പുതുക്കിയ ഫോര്‍മാറ്റ് 200 രൂപ മുദ്രപത്രത്തില്‍ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തി, സര്‍ക്കാര്‍ കോളേജുകള്‍ 2760 രൂപയും എയ്ഡഡ് കോളേജുകള്‍ 5515 രൂപയും അഫിലിയേഷന്‍ ഫീസടച്ച ചലാനുള്‍പ്പെടെ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407112.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട് ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്.-യു.ജി. സ്‌കീമില്‍ വിദൂര വിദ്യാഭ്യാസത്തിനു കീഴില്‍ 2011 മുതല്‍ 2013 വരെ പ്രവേശനം നേടിയവരും അഫിലിയേറ്റഡ് കോളേജുകളില്‍ 2009 മുതല്‍ 2013 വരെ പ്രവേശനം നേടിയവരുമായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 3,5,6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ് രജിസ്ട്രേഷന്‍ ഫീസ്. പരീക്ഷാ ഫീസ് നിരക്കും തീയതിയും പിന്നീട് അറിയിക്കും.

പുനര്‍മൂല്യ നിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രീവിയസ് എം.എ. മലയാളം മെയ് 2019 പരീക്ഷയുടേയും സി.യു.സി.ബി.സി.എസ്. രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. ഏപ്രില്‍ 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്ട്രോണിക്സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. എസ്.ഡി.ഇ. ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 30 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.

എല്‍.എല്‍.ബി. ഇന്റേണല്‍ ഇംപ്രൂവ്മെന്റ് അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2011 സ്‌കീം, 2014 പ്രവേശനം ബി.ബി.എ., എല്‍.എല്‍.ബി. 2015 സ്‌കീം 2016 പ്രവേശനം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2021 ജനുവരി ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 24 വരേയും 170 രൂപ പിഴയോടു കൂടി 27 വരേയും ഫീസടച്ച് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!