സത്യപ്രതിജ്ഞക്ക് കാത്തുനില്‍ക്കാതെ വൈറ്റ് ഹൗസ് വിട്ട് ട്രംപ്

വാഷിംഗ്ടണ്‍ :നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിഞ്ജാ ചടങ്ങിന് കാത്തുനില്‍ക്കാതെ വൈറ്റ് ഹൗസിനോട് യാത്ര പറഞ്ഞ് ട്രംപ്. എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ഫ്ളോറിഡയിലേക്കാണ് ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും പോയത്.

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെയാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്. 152 വര്‍ഷത്തിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ ഒരു യുഎസ് പ്രസിഡന്റ് മടങ്ങുന്നത്.

തല്‍ക്കാലത്തേക്ക് മാത്രാമാണ് ഗുഡ്‌ബൈ പറയുന്നതെന്നും അധികം വൈകാതെ തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവെച്ചായിരുന്നു ട്രംപിന്റെ വിടവാങ്ങല്‍ പ്രസംഗം. നാല് വര്‍ഷങ്ങള്‍ അവിസ്മരണീയമായിരുന്നെന്നും ട്രംപ് പറഞ്ഞു. പുതിയ ഭരണകര്‍ത്താവിന് വലിയ ഭാഗ്യവും വിജയവും നേരുന്നതായും ബൈഡന്റെ പേര് പരാമര്‍ശിക്കാതെ ട്രംപ് പറഞ്ഞു.

ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാണ് വാഷിംഗ്ടണ്‍ ഡിസി യില്‍ ഒരുക്കിയിട്ടുള്ളത്.

 

Share news
error: Content is protected !!
Scroll to Top