രണ്ടാം തവണയും ട്രംപിന് ഇംപീച്ച്മെന്റ്

വാഷിങ്ടണ്‍ : അമേരിക്കന്‍ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്. ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്യാന്‍ തീരുമാനമായി.197 നെതിരെ 232 വോട്ടിനാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിന് പിന്നാലെയാണ് നടപടി.

ഭരണഘടനയുടെ 25 -ാം വകുപ്പ് ഉപയോഗിച്ച് ട്രംപിനെ നീക്കണമെന്ന ആവശ്യം നേരത്തെ ഡെമോക്രാറ്റുകള്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മുമ്പില്‍ വെച്ചിരുന്നു. പെന്‍സ് ഇതിന് തയ്യാറാകാതായതോടെയാണ് ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നത്.

മുമ്പ്, 2019 ഡിസംബറിലും ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികളിലേക്ക് ഡെമോക്രാറ്റുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 2020 ഫെബ്രുവരിയില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് മേധാവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തമാക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top