ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അരീക്കോട് ഗവ. ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം, ഇലക്ട്രോണിക്സ് മെക്കാനിക്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിലാണ് നിയമനം.

ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം, ഇലക്ട്രോണിക്സ് മെക്കാനിക് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും (എ.ഐ.സി.ടി.ഇ അംഗീകൃതം) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 15ന് രാവിലെ 10.30-ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2850238.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •