ഫെബ്രുവരി ഒന്ന് മുതല്‍ മദ്യ വില കൂടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യ വില വര്‍ധന പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ധിക്കുക. 40 രൂപ മുതല്‍ 150 രൂപ വരെ വില കൂടിയേക്കും. ബിയറിനും വൈനിനും വില കൂട്ടില്ലെന്നും വിവരം.

രണ്ട് ദിവസത്തിനകം സമ്മത പത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ വിതരണ കമ്പനികള്‍ക്ക് കത്തയച്ചു. മദ്യ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യമുന്നയിച്ചത്.

പുതിയ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കോവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവച്ചിരിക്കുകയായിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •