കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചു ; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോട്ടയം : സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു.കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷെഫീഖ് മരിച്ചെന്ന് കാണിച്ച് പോലീസ് വിളിച്ചറിയിക്കുകയായിരുന്നു.

വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. തിങ്കളാഴ്ചയാണ് ഷെഫീഖിനെ കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ഉദയംപേരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഷെഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും ഇത് പോലീസ് മര്‍ദനത്തില്‍ ഉണ്ടായതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •