Section

malabari-logo-mobile

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാരി കിങ് അന്തരിച്ചു

HIGHLIGHTS : പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാരി കിങ് (87) അന്തരിച്ചു. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിഎന്‍എന്നിലെ ലാരി കിങ് ലൈവ് പരിപാടിയ...

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാരി കിങ് (87) അന്തരിച്ചു. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിഎന്‍എന്നിലെ ലാരി കിങ് ലൈവ് പരിപാടിയിലൂടെയാണ് പ്രശസ്തനായത്.അന്‍പതിനായിരത്തിലധികം അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്.

അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളുമായി ലാരി നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

sameeksha-malabarinews

2010 ല്‍ സിഎന്‍എന്നില്‍ നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച ‘ലാരി കിങ് ലൈവ്’ഏറെ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു. അതിന് ശേഷം സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ലാരി 2012 ല്‍ അദ്ദേഹത്തിന്റെ തന്നെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓറ ടിവിയില്‍ ‘ലാറ കിങ് നൗ’ എന്ന പരിപാടി അവതരിപ്പിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!