ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷകര്‍

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി ലഭിച്ചെന്ന് കര്‍ഷക സംഘടനകള്‍. ഡല്‍ഹി നഗരത്തില്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തിയുള്ള റാലിക്കാണ് ആഹ്വനം ചെയ്തിരിക്കുന്നത്.റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും.

 

Share news
error: Content is protected !!
Scroll to Top