യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്‌ ; ദുബൈയിലും അബുദാബിയിലും പ്രധാനറോഡുകളില്‍ നിയന്ത്രണം

ദുബൈ:  ചൊവ്വാഴ്‌ച രാത്രിയിലും യുഎഇയിലെ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്‌ രൂപപ്പെട്ടു. ഇതേ തുടര്‍ന്ന്‌ പല പ്രധാന റോഡുകളിലും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അബുദാബി-ദുബൈ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ റോഡ്‌, ്‌ല്‍ സമീഹ്‌-ദുബബൈ മക്തും ബില്‍ റാഷിദ്‌ റോഡ്‌, അബുദാബി-അല്‍ഐന്‍ റോഡ്‌, അല്‍ ഫയാഹ്‌ റോഡ്‌, അബുദാബി-സൈ്വഹാന്‍ റോഡ്‌ എന്നിവടങ്ങളിലാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവിടങ്ങളില്‍ വാഹനങ്ങള്‍ക്ക്‌ പരമാവധി 80 കിലോമീറ്ററാണ്‌ വേഗപരിധി ഏര്‍പ്പടുത്തയിരിക്കുന്നത്‌ .

മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ ബസ്സുകള്‍ക്കും, ട്രക്കുകള്‍ക്കും ഹെവി വാഹനങഅങള്‍ക്കും കഴിഞ്ഞ ദിവസം മുതല്‍ അബുദാബി പോലീസ്‌ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌.

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •