ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പ്രവേശിപ്പിക്കാനാകില്ലെന്ന്‌ എന്‍സിസി

കൊച്ചി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എന്‍സിസിയില്‍ ചേര്‍ക്കാനാകില്ലെന്ന്‌ എന്‍സിസി ഹൈക്കോടതിയില്‍. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി മുമ്പാകെ‌ എന്‍സിസിയുടെ വിശദീകരണം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ട്രാന്‍സ്‌ജെന്റേര്‍സിന്‌ പ്രവേശനം അനുവദിക്കുന്നതിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും നിലവിലില്ലെന്നും ട്രാന്‍സ്‌ജെന്റേഴ്‌സിന്‌ പ്രവേശനം അനുവദിച്ചാര്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നുമായിരുന്നു വിശദീരകരണം. എന്‍സിസിയുടെ പാഠ്യപദ്ധതിയില്‍ പറയുന്ന പരിശീലനത്തിന്റെ ഭാഗമായി ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുമ്പോള്‍ ഒരുമിച്ച്‌ താമസിക്കുകയും ഇടപഴകുകയും ചെയ്യണം അപ്പോള്‍ എതില്‍ ലിംഗക്കാര്‍ക്കൊപ്പം ട്രാന്‍സ്‌ജെന്റേഴ്‌സിനെ ഉള്‍ക്കൊളളിക്കാനാകില്ലെന്ന നിലപാടാണ്‌ ഇവര്‍ കോടിതില്‍ ബോധിപ്പിച്ചത്‌.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഹിന ഹനീഫ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ എന്‍സിസി ഈ വിശദീകരണം നല്‍കിയത്‌.

photo courtesy ; Bar and Bench

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •