അപര്‍ണയുടെ വിവാഹത്തില്‍ മനസ് നൊന്ത് ആരാധകരുടെ കമന്റുകള്‍

ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുള്ള നടിയാണ് അപര്‍ണ ദാസ്. കഴിഞ്ഞ ദിവസം വിവാഹിതയായ അപര്‍ണയ്ക്ക് 13 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ അപര്‍ണയെ ഫോളോ ചെയ്യുന്നത്. വിജയിക്കൊപ്പം ബീസ്റ്റ് എന്ന ചിത്രത്തിലും ഡാഡ എന്ന ചിത്രത്തിലും അഭിനയിച്ച അപര്‍ണയ്ക്ക് തമിഴ്നാട്ടിലും നിരവധി ആരാധകരുണ്ട്. നടന്‍ ദീപക് പറമ്പോലുമായുള്ള അപര്‍ണയുടെ വിവാഹം കഴിഞ്ഞതോടെ നിരവധി ആരാധകര്‍ തങ്ങളുടെ നിരാശ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.

അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം പേജിലെ വിവാഹ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. നീ എന്റെ ഹൃദയമാണ് തകര്‍ത്തത് ബേബി, അങ്ങനെ എന്റെ ക്രഷിന്റെ വിവാഹവും കഴിഞ്ഞു, ഇത് വല്ലാതെ വേദനിപ്പിക്കുന്നു, കരയാന്‍ വന്നവര്‍ വരിവരിയായി കരഞ്ഞിട്ട് പോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. തമിഴിലും കമന്റുകള്‍ ഉണ്ട്.

ബുധനാഴ്ചയാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. അഞ്ച് വര്‍ഷത്തെ സൗഹൃദത്തിനും പ്രണത്തിനും ശേഷം ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രത്തിലെ ചടങ്ങിന് പിന്നാലെ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top