തിരുന്നാവായയില്‍ റിപ്പയറിങ്ങിനിടെ ലോറി സ്‌റ്റാര്‍ട്ടായി നീങ്ങി: അപകടത്തില്‍ യുവാവിന്‌ ദാരുണാന്ത്യം

തിരൂര്‍:  ഇലക്‌ട്രിക്‌ റിപ്പയറിങ്ങ്‌ ചെയ്യുന്നതിനിടെ ലോറി സ്‌റ്റാര്‍ട്ടായി മുന്നോട്ട്‌ നീങ്ങി യുവാവിന്‌ ദാരുണാന്ത്യം. തിരുന്നാവായ പെട്രോള്‍ പമ്പിന്‌ സമീപത്തെ ഇലക്ട്രിക്‌ വര്‍ക്ക്‌ ഷോപ്പിന്‌ മുന്നില്‍ വെച്ചാണ്‌ മുന്നോട്ട്‌ നീങ്ങിയ ലോറിക്കും തെങ്ങിനുമിടയില്‍ പെട്ട്‌ യുവാവ്‌ മരിച്ചത്‌. പുറത്തൂര്‍ എടക്കനാട്‌ സ്വദേശി പുളിയക്കാവില്‍ പ്രകാശന്റെ മകന്‍ ആകാശ്‌(18) ആണ്‌ മരിച്ചത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അപകടം നടന്നയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •