കേരളം തൂക്കി യുഡിഎഫ്

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഭരണം ഉറപ്പിച്ച് യുഡിഎഫ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. 102 സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 35 സീറ്റൽ മാത്രമാണ് എൽഡിഎഫിന്‍റെ ലീഡ്. എൻഡിഎ 3 സീറ്റുകളിലും മുന്നേറി. യുഡിഎഫ് ക്യാമ്പ് വിജയഹ്ലാദം ആരംഭിച്ചു. മധുരം വിതരണം ചെയ്തും മറ്റുമാണ് ആഘോഷം.എൽഡിഎഫ് തകർന്നടിഞ്ഞു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് കാണാനായത്.

വൻ വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്. ജനങ്ങളോട് നന്ദിയുണ്ടെന്നും സമ്പൂര്‍ണ ഫലം വന്നശേഷം ഉച്ചയ്ക്ക് വീണ്ടും മാധ്യമങ്ങളെ കാണുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.

തപാല്‍ വോട്ടുകള്‍ എണ്ണുന്ന ഘട്ടത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കഥ മാറുന്ന കാഴ്ചയാണ് കണ്ടത്. പതുക്കെ യുഡിഎഫ് കുതിക്കുന്നതാണ് പിന്നീട് ദൃശ്യമായത്. ലീഡ് നില 90 കടന്നതോടെ യുഡിഎഫിന് അനൂകൂലമായ ട്രെന്‍ഡ് നടന്നതായുള്ള വിലയിരുത്തല്‍ വന്നു.

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. നിർണായകമായ പല മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യമാകാൻ എൻ.ഡി.എയും പരിശ്രമിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top