അന്തര്‍ദേശീയം

കാപിറ്റോള്‍ കലാപം ; ട്രംപിനെ പുറത്താക്കാന്‍ നീക്കം

വാഷിംഗ്ടണ്‍ : രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കാലാവധി തീരും മുന്‍പ് 25-ാം ഭരണഘടനാ ഭേദഗതി പ്രകാരം ട്രംപിനെ പുറത്താക്കാന്‍ നീക്കം.സ്പീക്കര്‍ നാന്‍സി പെലോസിയാണ് ട്രംപിനെ നീക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ടത്. കാപിറ്റോള്‍ മന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ മരണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ ഇന്നലെ മരിച്ചിരുന്നു. അതേസമയം ഡോണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതമായി

ജോ ബെഡനെ പ്രസിഡന്റായി പ്രഖ്യാപിച്ച് മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍: ഏറെ മണിക്കൂറുകള്‍ നീണ്ട വിവാദങ്ങള്‍ക്കും നാടകീയതയ്ക്കും ഒടുവില്‍ ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. പെന്‍സില്‍വാനിയയിലെയും അരിസോണയിലെയും വോട്ടുകള്‍ക്കെതിരെ ഉയര്‍ന്നുവന്ന എതിര്‍പ്പ് സൈനറ്റും ഹൗസ് ഓഫ് റപ്രസന്റേന്റീവ്‌സും നിരസിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ വോട്ടുകള്‍ അംഗീകരിച്ചത്. ട്രംപനുകൂലികള്‍ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെ അക്രമികളെ പുറത്താക്കിയതിന് ശേഷം അലങ്കോലപ്പെട്ട കെട്ടിടം വൃത്തിയാക്കിയാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍ ; വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ : യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അന്യുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡറെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസ്സിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനു അകത്തുകടന്നത്.രണ്ടിടത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ  നിര്‍വീര്യമാക്കി. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് വെടിവയ്പില്‍ ട്രംപ് അനുകൂലിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ

ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ലണ്ടന്‍ : ജനിതക മാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഒന്നര മാസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെയാണ് നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.നേരത്തെ തുറന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വീട്ടിലിരുന്ന് ചെയ്യാന്‍ സാധ്യമല്ലാത്ത ജോലികള്‍ക്കും ഒറ്റക്കുള്ള വ്യായാമത്തിനും മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാവൂ.

പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ  2021 നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്റിലും ഓസ്ട്രേലിയയിലും പുതുവര്‍ഷമെത്തി.പിന്നീട് യഥാക്രമം ജപ്പാന്‍,ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പുതുവര്‍ഷം പിറന്നത്. ന്യൂസിലന്റില്‍ സെന്‍ട്രല്‍ ഓക്ലന്ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനെത്തി. കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയിലും കേരളത്തിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവര്‍ഷത്തിന്റെ പിറവിയുണ്ടായത്. സംസ്ഥാനത്ത് ആഘോഷങ്ങള്‍ 10 മണി വരെ മാത്രം എന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മുന്‍വര്‍ഷങ്ങളിലെ പോലെ പൊതു ഇടങ്ങളിലെ ആഘോഷങ്ങള്‍

ആശങ്ക വര്‍ധിപ്പിച്ച് അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് ; ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു.അമേരിക്ക, യുഎഇ, കാനഡ , ഫ്രാന്‍സ് എന്നിവിടങ്ങളിലെല്ലാം പുതിയ കോവിഡ് വൈറസ് സ്ഥിരീകരിച്ചു.അതേസമയം ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ് രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി.ഇന്നലെ 6 പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി-9 ,ബംഗളൂരു -7, ഹൈദരാബാദ് -2 ,പുണെ -1, കൊല്‍ക്കത്ത 1 എന്നിങ്ങനെയാണ് കണക്കുകള്‍.യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശ് മീററ്റിലെ രണ്ട് വയസ്സുകാരിയാണ് വകഭേദം

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 16 വയസ്സ്

2004 ഡിസംബറിലെ ക്രിസ്മസ് കഴിഞ്ഞുള്ള രാവ് ലോകജനതക്ക് ഇന്നും മറക്കാനാവില്ല. ക്രിസ്മസ് ആഘോഷങ്ങളുടെ ആലസ്യാം തീരും മുന്‍പ് ഡിസംബര്‍ 26 നായിരുന്നു രാക്ഷസ തിരമാലകള്‍ ആഞ്ഞടിച്ചത് . ഇന്ന് ആ ദുരന്തത്തിന് 16 ആണ്ട് തികയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച സുനാമിത്തിരമാലകള്‍ മൂന്ന് ലക്ഷത്തോളം മനുഷ്യരെയാണ് കൊണ്ട് പോയത്. ഇന്ത്യ, ഇന്തോന്യേഷ്യ ,ശ്രീലങ്ക ,മാലിദ്വീപ് ,തായ്ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലായിരുന്നു സുനാമി നാശം വിതച്ചത് .ഇന്തോന്യേഷ്യന്‍ ദ്വീപായ സുമാത്രയിലുണ്ടായ വന്‍ ഭൂകമ്പം ഏഴ് മണിക്കൂറിനുള്ളില്‍ മാനം മുട്ടിയ

കോവിഡിന്റെ പുതിയ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികളടച്ച് രാജ്യങ്ങള്‍

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനില്‍ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ യുകെ യിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ധാക്കി . ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റുകള്‍ നാളെ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും .ഡിസംബര്‍ 31 വരെയാണ് യു .കെ യില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്. ഡിസംബര്‍ 22 -ാം തിയ്യതിക്ക് മുന്‍പ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാകണം. 14 ദിവസത്തെ കൊറന്റീനും നിര്‍ബന്ധമാക്കി . കേന്ദ്ര

ലോകമെമ്പാടും ആശങ്ക ഉയര്‍ത്തി ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിക്കുന്നു ; ജാഗ്രതയില്‍ ലോക രാജ്യങ്ങള്‍

കോവിഡ് വാക്സിന്റെ ശുഭ പ്രതീക്ഷകള്‍ക്കിടെ വീണ്ടും ഭീഷണിയായി അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തി.ഏകദേശം 70 മടങ്ങോളം കൂടുതല്‍ വ്യാപന തോതുള്ളതാണ് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് . ഈ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു . അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങളെ

error: Content is protected !!
Scroll to Top