പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ  2021 നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്റിലും ഓസ്ട്രേലിയയിലും പുതുവര്‍ഷമെത്തി.പിന്നീട് യഥാക്രമം ജപ്പാന്‍,ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പുതുവര്‍ഷം പിറന്നത്. ന്യൂസിലന്റില്‍ സെന്‍ട്രല്‍ ഓക്ലന്ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനെത്തി.

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയിലും കേരളത്തിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവര്‍ഷത്തിന്റെ പിറവിയുണ്ടായത്. സംസ്ഥാനത്ത് ആഘോഷങ്ങള്‍ 10 മണി വരെ മാത്രം എന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മുന്‍വര്‍ഷങ്ങളിലെ പോലെ പൊതു ഇടങ്ങളിലെ ആഘോഷങ്ങള്‍ ഒന്നും നടന്നില്ല.

കോവിഡ് വാക്സിനിലൂടെ കോവിഡ് മുക്തമായ അടച്ചുപൂട്ടലുകളില്ലാത്ത ഒരു ലോകമാണ് 2021 ഏറ്റവും വലിയ പ്രതീക്ഷ.എല്ലാവര്‍ക്കും നന്മ നിറഞ്ഞതാവട്ടെ ഈ പുതുവര്‍ഷം..

 

 

Share news
error: Content is protected !!
Scroll to Top