Section

malabari-logo-mobile

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഇന്ന് മുതല്‍ ഇ – ഓഫീസ്

HIGHLIGHTS : തിരുവനന്തപുരം : ഇന്ന് മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഓണ്‍ലൈനാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഡ്രൈവിംഗ് ടെസ്റ്റ് ...

തിരുവനന്തപുരം : ഇന്ന് മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഓണ്‍ലൈനാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ ടാക്‌സ് അടക്കല്‍ തുടങ്ങിയ സേവനങ്ങളെല്ലാം.ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഇ-ഓഫിസുകളായി മാറുമെന്നും സംവിധാനം പ്രവാസികള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് തന്നെ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാനുള്ള സൗകര്യം ലഭിക്കും.

sameeksha-malabarinews

ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസിനൊപ്പം തപാല്‍ ചാര്‍ജ്ജ് അടയ്ക്കുന്നതോടെ പുതിയ ലൈസന്‍സ് വീട്ടിലെത്തും.ഇനി മുതല്‍ ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് വ്യക്തതയില്ലാത്ത/ സംശയകരമായ സാഹചര്യങ്ങളില്‍ മാത്രം നേരിട്ട് ഹാജരായാല്‍ മതി. സാരഥി സോഫ്റ്റ് വെയറില്‍ ചേര്‍ത്തിട്ടുള്ള ലൈസന്‍സുകള്‍ക്ക് വ്യക്തമായ കാഴ്ച/ മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്താല്‍ ഹിയറിംഗ് ആവശ്യമില്ല. ടാക്‌സ് ടോക്കണും പെര്‍മിറ്റും ഓണ്‍ലൈനായി പ്രിന്റ് എടുക്കാം.

പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ലൈസന്‍സ് പുതുക്കാം. ഇതിനായി അതത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന കാഴ്ച/മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് ഫീസടച്ചാല്‍ മതി. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് വിദേശത്തെ അംഗീകൃത ഡോക്ടര്‍മാരില്‍ കാഴ്ച/മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും (ലൈസന്‍സ്, വിസ, പാസ്‌പോര്‍ട്ട് മുതലയാവ) ഓണ്‍ലൈനായി അപ്ലോഡ് ചെയ്ത് അപേക്ഷിക്കാം.

എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കും.ആര്‍ടിഒ ഓഫിസുകളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!