സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല; സര്‍ക്കാര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍. ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മറ്റ് മാര്‍ഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാന്‍ തീരുമാനമായി. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികള്‍ നിര്‍ദ്ദേശിക്കാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി ബോര്‍ഡ് യോഗം ഇന്ന് ചേരും. വൈകുന്നേരം പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കം പരിഗണനയിലുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top