Section

malabari-logo-mobile

യുകെ യില്‍ നിന്ന് ഇന്ത്യയിലെത്തിയ 7 പേര്‍ക്ക് കൂടി അതിതീവ്ര വൈറസ് ബാധ ; ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍

HIGHLIGHTS : ന്യൂഡല്‍ഹി : യുകെ യില്‍ നിന്ന് ഇന്ത്യയിലെത്തിയ 7 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു. എല്‍.എന്‍.ജി.പി ആശുപത്രിയിലാണ് ഏഴ് പേ...

ന്യൂഡല്‍ഹി : യുകെ യില്‍ നിന്ന് ഇന്ത്യയിലെത്തിയ 7 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു. എല്‍.എന്‍.ജി.പി ആശുപത്രിയിലാണ് ഏഴ് പേരയും ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം കോവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറെടുക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി .ജനുവരി രണ്ട് മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം . വാക്സിന്‍ വിതരണ ഘട്ടത്തിലേ പാളിച്ചകള്‍ കണ്ടെത്താനാണ് ഡ്രൈ റണ്‍.

sameeksha-malabarinews

രണ്ടാം ഡ്രൈ റണ്ണാണ് ഇനി നടക്കാനിരിക്കുന്നത്. ഡിസംബര്‍ 28, 29 തിയതികളിലായിരുന്നു രാജ്യത്തെ ആദ്യ ഡ്രൈ റണ്‍ നടന്നത്. അസം, ആന്ധ്രാ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ആദ്യ ഡ്രൈ റണ്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!