പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്;രാഹുല്‍ ജര്‍മ്മനിയിലെന്ന് പൊലീസ്

കോഴിക്കോട്: നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുല്‍ പി ജര്‍മ്മനിയിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിക്കെതിരായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എയര്‍പോര്‍ട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

പ്രതി വിദേശത്തേക്ക് കടന്നതായി നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു. ഇയാള്‍ സിംഗപ്പൂരിലേക്കാണ് കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.

ബെംഗളൂരുവില്‍നിന്ന് സിംഗപ്പൂര്‍ വഴിയാണ് പ്രതി ജര്‍മനിയിലേക്ക് കടന്നത് എന്നാണ് വിവരം. ജര്‍മനിയില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായാണ് രാഹുല്‍ ജോലിചെയ്തിരുന്നത്. അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു. ജര്‍മനിയില്‍ നിന്ന് രാഹുല്‍ ഫോണ്‍ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top