സിബിഎസ്ഇ 10 ,12 ക്ലാസ് പരീക്ഷകള്‍ മെയ് 4 മുതല്‍

ന്യൂഡല്‍ഹി : സിബിഎസ്ഇ പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. 10, 12 ക്ലാസിലെ പരീക്ഷകള്‍ മെയ് 4 മുതല്‍ ആരംഭിക്കും.ജൂണ്‍ 10ന് പരീക്ഷ അവസാനിക്കും.

മാര്‍ച്ച് 1 ന് സിബിഎസ്ഇ യുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ അറിയിച്ചു. ജൂലൈ 15 നാണ് ഫലപ്രഖ്യാപനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക.

 

Share news
error: Content is protected !!
Scroll to Top