ഡോട്സ് വോളി അക്കാദമി ജഴ്സി പ്രകാശനവും, വിതരണവും നടത്തി

പരപ്പനങ്ങാടി ഡോട്സ് വോളി അക്കാദമി നടത്തി കൊണ്ടിരിക്കുന്ന സൗജന്യ വോളിബോൾ പരിശീലനത്തിൻ്റെ ഭാഗമായി ക്യാമ്പിൽ പങ്കെടുക്കുന്ന നൂറോളം കുട്ടികൾക്ക് ജഴ്സി വിതരണം ചെയ്തു.

പുത്തരിക്കൽ ഡോട്സ് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങ് ഡോ; മുനീർ നഹ ഉൽഘാടനം ചെയ്തു. ഡോട്സ് വോളി അക്കാദമി ചെയർമാൻ കുഞ്ഞിക്കോയ നഹ അദ്ധ്യക്ഷത വഹിച്ചു.  പ്രവാസി വ്യവസായി കബീർ ഹാജി, പാലത്തിങ്ങൾ മുഖ്യാതിഥിയായി. പരപ്പനങ്ങാടി ബാർ അസോസിയേഷൻ സിക്രട്ടറി അഡ്വ; ഹനീഫ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ വോളിബോൾ താരം ഷമീമുദ്ധീൻ, ഉസ്മാൻ പുത്തരിക്കൽ, റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറിയു. വി. രാജഗോപാൽ, വോളിബോൾ ക്യാമ്പിന് നേതൃത്വം നൽകുന്ന NIS കോച്ച് അശ്വതി തുടങ്ങിയവർ സംസാരിച്ചു. ജോ:സെക്രട്ടറി സജിൽ മാഷ് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top