Section

malabari-logo-mobile

9 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു 

HIGHLIGHTS : തിരുവനന്തപുരം : നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. സിബിഎസ്ഇ യിലെ അടക്കം 10,12 ക്‌ളാസുകളാണ് ഇന്ന് തുടങ്ങിയത്. ജൂണ്‍ ഒന്നു മ...

തിരുവനന്തപുരം : നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. സിബിഎസ്ഇ യിലെ അടക്കം 10,12 ക്‌ളാസുകളാണ് ഇന്ന് തുടങ്ങിയത്. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം. ഇതോടൊപ്പം മാതൃകാ പരീക്ഷകളുമുണ്ടാകും. പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ളാസുകള്‍ മുന്നോട്ടുകൊണ്ടു പോവുക.ഒരു ക്ലാസില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പല ബാച്ചുകളായിട്ടാണ് അധ്യയനം നടത്തുക. ഒരു ബെഞ്ചില്‍ ഒരാള്‍ മാത്രം. മാസ്‌കിടണം.ഇടയ്ക്കിടെ കൈ കഴുകണം. വെള്ളം, ഭക്ഷണം, പേന,പെന്‍സില്‍, പുസ്തകങ്ങള്‍ എന്നിവയൊന്നും കൈമാറരുത്. ക്ളാസ് മുറിക്ക് അകത്തും പുറത്തും കൂട്ടം കൂടി നിള്‍ക്കരുത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്.

sameeksha-malabarinews

രോഗലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് ബാധിതരുടെ വീട്ടിലുള്ള കുട്ടികളും സ്‌കൂളില്‍ വരേണ്ടതില്ല. വീട്ടിലെത്തിയാല്‍ ശുചിയായതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപെഴകാവൂ.
അതേസമയം പൊത്യവിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെയുള്ള ക്ളാസുകളില്‍ ഈ അധ്യയന വര്‍ഷം പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലായി പ്രവേശനം നേടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!