പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; സുധേഷ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ ,എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

തിരുവനന്തപുരം :പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി . സുദേഷ് കുമാറിന് ഡി.ജി.പി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ബി.സന്ധ്യയാണ് ഫയര്‍ഫോഴ്സ് മേധാവി. എസ്.ശ്രീജിത്തിന് എ.ഡി.ജി.പി റാങ്ക് നല്‍കി ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിച്ചു. . യോഗേഷ് ഗുപ്തയെ ബവ്കോ എം.ഡിയായി നിയമിക്കും.

ഷെയ്ക്ക് ദര്‍വേഷ് സഹേബിന് കേരള പൊലീസ് അക്കാദമി ഡയറക്ടറാകും.ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി വിജയ് സാഖറെയെ നിയമിച്ചു.
എ.ഡി.ജി.പി അനില്‍കാന്താണ് റോഡ് സേഫ്റ്റി കമ്മീഷണര്‍. സ്പര്‍ജന്‍ കുമാര്‍ ക്രൈം ബ്രാഞ്ച് ഐ.ജിയാകും. നാഗരാജു കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. എ.അക്ബറാണ് തൃശൂര്‍ റേഞ്ച് ഡിഐജി. കെ.ബി രവി കൊല്ലം എസ്.പിയാകും. രാജീവ് പി.ബിയാണ് പത്തനംതിട്ട എസ്.പി.

സജിത് ദാസ് പാലക്കാട് എസ്.പിയാകും. ആര്‍.ഇളങ്കോ കണ്ണൂര്‍ കമ്മീഷണറാകും. കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയെ മാറ്റി. പകരം കെ.എ.പി 4 ന്റെ ചുമതല നല്‍കി.

 

Share news
error: Content is protected !!
Scroll to Top