Section

malabari-logo-mobile

കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

HIGHLIGHTS : Covid vaccine dry run in four districts in Kerala

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി,വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക.തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലായും മറ്റ് ജില്ലകളില്‍ ഓരോ ഇടങ്ങളിലുമാണ് ഡ്രൈ റണ്‍.

കൊവിന്‍ ആപ്ലിക്കേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്‌സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക,സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെമാപ്പിംഗ്, ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം തുടങ്ങിയവയെല്ലാം ഡ്രൈ റണ്ണിന്റെലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും.

sameeksha-malabarinews

പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡ്രൈ റണ്‍ കഴിഞ്ഞദിവസം വിജയകരമായി നടപ്പാക്കിയിരുന്നു.

കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടുംചേരും. കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്‌സിന്‍ കുത്തിവയ്ക്കുന്നതിനുവേണ്ടി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈ റണ്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!