Section

malabari-logo-mobile

ഒടുവില്‍ ‘ദൃശ്യം 2’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

HIGHLIGHTS : ഏറെ പ്രതീക്ഷയോടെ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ദൃശ്യം രണ്ട് റീലീസ് ചെയ്യുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ. പുതവര്‍ഷത്തില്‍ തിയ്യേറ്ററിലിറങ്...

ഏറെ പ്രതീക്ഷയോടെ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ദൃശ്യം രണ്ട് റീലീസ് ചെയ്യുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ.

പുതവര്‍ഷത്തില്‍ തിയ്യേറ്ററിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം ആമസോണ്‍ പ്രൈമിലായിരിക്കും റിലീസ് ചെയ്യുക. ഇന്ന് പുറത്തിറക്കിയ ടീസറിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

sameeksha-malabarinews

ദൃശ്യം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നതോടെ പഴയ സുവര്‍ണ്ണകാലത്തേക്ക് ഒരു തിരിച്ചുപോക്കുതന്നെയാണ് തിയ്റ്ററുകള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരുടെ ഈ തീരുമാനം ഇവരെ ഞെട്ടിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണവുമായി സംവിധായകന്‍ ജിത്തു ജോസഫ് തന്നെ രംഗത്തെത്തി.
സിനിമ തൂടങ്ങമ്പോള്‍ വിചാരിച്ചിരുന്നത് തിയ്യേറ്റര്‍ റിലീസിന് തന്നെയായിരുന്നു. ജനുവരിയിലെങ്കിലും ചിത്രമിറക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ എല്ലാം നീണ്ടുനീണ്ടുപോയി.

ഇതിനിടെ ആമസോണ്‍ ആന്റണി പെരുമ്പാവൂരിനോട് സംസാരിക്കുകയായിരുന്നു. പക്ഷേ തിയ്യേറ്റിറില്‍ ഇറങ്ങിക്കാണാനുള്ള ആഗ്രഹത്തിന്റെ പുറത്ത് തീരുമാനം എടുക്കാതെ വെച്ചരിക്കുകയായിരുന്നുവെന്ന് ജിത്തു ജോസഫ് പറഞ്ഞു. മരക്കാരടക്കമുള്ള നിരവധി ചിത്രങ്ങള്‍ തിയ്യേറ്ററില്‍ റിലീസ് ചെയ്യാനുണ്ട്. ഇപ്പോള്‍ റിലീസ് ചെയ്താല്‍ തന്നെ മൂന്നോ നാലോ ദിവസം തന്നെ ആളുണ്ടാവുകയൊള്ളുവെന്നും, ഫാമിലികളൊക്കെ തിയ്യേറ്ററിലേക്ക് പോകാന്‍ മടിച്ചുനില്‍ക്കുകയാണെന്നും ജിത്തു ജോസഫ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!