
തേഞ്ഞിപ്പലം: മേശപ്പുറത്ത് വച്ച മൊബൈല്‍ ഫോണ്‍ കത്തിനശിച്ചു. കാലിക്കറ്റ് സര്‍വകലാശാല ടാഗോര്‍ നികേതന്‍ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷനിലെ അസിസ്റ്റന്റ് എം ജിഷയുടെ മൊബൈല്‍ ഫോണാണ് കത്തിനശിച്ചത്.
30ന് വൈകിട്ട് നാലോടെ ഓഫീസിലാണ് സംഭവം. ഓഫീസ് മേശപ്പുറത്ത് വച്ച ഫോണ്‍ വെളുത്ത പുകയോടെ കത്തുകയായിരുന്നു. സിം കാര്‍ഡും മെമ്മറി കാര്‍ഡും ഉള്‍പ്പെടെ കത്തിക്കരിഞ്ഞു. ആര്‍ക്കും അപായമില്ല. ഓപ്പോ കമ്പനിയുടേതാണ് ഫോണ്‍. കമ്പനി അധികൃതരെ മെയില്‍ വഴി വിവരം അറിയിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




