കോഴിക്കോട് ഒലീവ് ബുക്സിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: പുസ്‌ക പ്രസാധക രംഗത്ത് വേറിട്ട വഴികള്‍ വെട്ടിത്തുറന്ന ഒലീവ് ബുക്സിന്റെ പുതിയ ഷോറൂം കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തില്‍ മാവൂര്‍ റോഡ് നൂര്‍ കോംപ്ലക്സില്‍ എഴുത്തുകാരന്‍ ഉണ്ണി ആര്‍ പുസ്തകശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

‘നല്ല പുസ്തകങ്ങള്‍ക്കൊരു മേല്‍വിലാസ’വുമായി പുസ്തക പ്രസാധകരംഗത്ത് നേതൃപരമായ പങ്കാണ് ഒലിവ് ബുക്സ് നിര്‍വഹിക്കുന്നതെന്നും വിപുലമായ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി പലവിധ വായനക്കാരെ പരിഗണിച്ചുകൊണ്ടാണ് പുതിയ പുസ്തകശാല സജ്ജീകരിച്ചിട്ടുള്ളത് അഭിമാനാര്‍ഹമാണെന്നും ഉണ്ണി ആര്‍ പറഞ്ഞു.

ഒലീവ് ചെയര്‍മാന്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന എഴുത്തുകാരായ പി.കെ പാറക്കടവ്, യു.കെ കുമാരന്‍, കെ.പി രാമനുണ്ണി, നവാസ് പൂനൂര്‍, ദിലീപ് രാജ്, അസീസ് തരുവണ, പ്രസാധകരായ നൗഷാദ്, മനോഹര്‍ പൂര്‍ണ, ജോസി സൈലന്‍സ്, സിദ്ദിഖ് വചനം ബുക്സ്, മണിശങ്കര്‍ ജ്ഞാനേശ്വരി, ജയകൃഷ്ണന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാറൂണ്‍ യുവത, സുമേഷ് ഇന്‍സൈറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top