നജാത ശിശുവിന്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞനിലയില്‍;ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞ് കൊന്നതെന്ന് സംശയം;അന്വേഷണം ശക്തമാക്കി പോലീസ്

കൊച്ചി: പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡിലേക്ക് എറിഞ്ഞ നിലയില്‍കണ്ടെത്തി. സമീപത്തെ ഫ്‌ലാറ്റുകളിലൊന്നില്‍ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധന നടത്തുകയാണ്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.

ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് റോഡില്‍ ഉപേക്ഷിച്ച നിലയല്‍ കണ്ടെത്തിയത്.

കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്‌ലാറ്റിന് മറുവശത്തുള്ള സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സാധനം വീഴുന്നത് കണ്ടാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിച്ചെന്ന് നോക്കിയത്. ആദ്യം ഒരു പാവയാണെന്നായിരുന്നു വിചാരിച്ചിരുന്നത്. പിന്നീടാണ് അത് ഒരു കുഞ്ഞാണെന്ന് മനസിലായത്. പിന്നാലെ എല്ലാവരേയും അറിയിക്കുകയായിരുന്നു. എസിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയാണ്. ഏഴ് നിലകളുള്ള ഫ്‌ലാറ്റില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്നാണ് കരുതുന്നത്. ഏത് നിലയില്‍ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഇല്ല.കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്. ഒഴിഞ്ഞ് കിടക്കുന്ന ഫ്‌ളാറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top