Section

malabari-logo-mobile

ഒരു മൊബൈല്‍ ഷോര്‍ട്ട്ഫിലിം ‘അടി.. കുത്ത്.. ഓട്ടം’ ഏറെ ശ്രദ്ധേയമാകുന്നു

HIGHLIGHTS : കോവിഡ് കാലത്തെ മരവിപ്പിനെ മറികടക്കാന്‍ എന്തെങ്ങിലും ചെയ്യണം എന്ന് ഒരു കൂട്ടം കലാകാരന്‍മാരുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ആഗ്രഹം ഒരു പരീക്ഷണസിനിമക്ക് തു...

കോവിഡ് കാലത്തെ മരവിപ്പിനെ മറികടക്കാന്‍ എന്തെങ്ങിലും ചെയ്യണം എന്ന് ഒരു കൂട്ടം കലാകാരന്‍മാരുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ആഗ്രഹം ഒരു പരീക്ഷണസിനിമക്ക് തുടക്കം കുറിച്ചിരിക്കുന്നു. പേരില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തിയ ‘അടി കുത്ത് ഓട്ടം’  എന്ന ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ യൂട്യൂബിലൂടെ നിരവധി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.

നെഗറ്റീവ് വാര്‍ത്തകള്‍ വന്നുനിറയുന്ന കോവിഡ് കാലത്ത് ജീവന്‍ മുറിച്ചെടുക്കാനുള്ള ഓട്ടങ്ങള്‍ എങ്ങിനെ നിശ്ചലമാകുന്നുവെന്ന് ചിത്രം പറയുന്നു. മനുഷ്യര്‍ പരസ്പരം പോരാടേണ്ടവരല്ലെന്നു നമ്മെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഒരു ഫീച്ചര്‍ സിനിമയുടെ ഛായഗ്രഹണ പൂര്‍ണതയാണ് ഈ കൊച്ചുസിനിമയിലും നമുക്ക് അനുഭവപ്പെടുന്നത്.

sameeksha-malabarinews

പൂര്‍ണ്ണമായും മൊബൈലിലാണ് ഈ ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ അപാരമായ സാധ്യതകള്‍ ചിത്രത്തിന്റെ സംവിധായകനും, ക്യാമറമാനുമായ ഉണ്ണികൃഷ്ണന്‍ യവനിക വേണ്ടുവോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രജീഷ് രാജകുമാരന്‍, സത്യ അറമുഖ് എന്നിവരാണ് ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

താനൂര്‍ ടാക്കീസിന്റൈ ബാനറിലാണ് ചിത്രം യുട്യൂബിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. തനൂജന്‍ ആണ് അസോസിയേറ്റ് ഡയറക്ടര്‍, എഡിറ്റിങ്ങ്; ഉനൈസ് മുഹമ്മദ്, മ്യൂസിക്; ഷമേജ് ശ്രീധര്‍, ഷിജീഷ് ഷണ്‍മുഖന്‍, സുബീഷ് എം വേലായുധ്, ഷൈന്‍ താനൂര്‍,  മനേഷ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!