
കുറ്റിക്കാട്ടൂർ :നിയന്ത്രണം വിട്ട കാർ ഇടിച്ച് പി.ഡബ്ലി യു ഡി കോൺട്രാക്ടർ മരിച്ചു. കുറ്റിക്കാട്ടൂർ കെ. എം ബാലകൃഷ്ണ ( 71) ആണ് മരിച്ചത്. വെള്ളിപ്പറമ്പ് മീഡിയ വണ്ണിനടുത്തുണ്ടായ അപകടത്തലാണ് മരിച്ചത് .റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കയറുന്നതിനിടയിൽ മാവൂർ ഭാഗത്ത് നിന്നു വന്ന കാർ നിയന്ത്രണം വിട്ടു ഇദ്ദേഹത്തിൻ്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു . ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറ്റിക്കാട്ടൂർ ലക്ഷ്‌മി നരസിംഹ വാമന ക്ഷേത്രം വൈസ് പ്രസിഡണ്ട്. മുൻ ക്ഷേത്രം പ്രസിഡണ്ട് സരസ്വതി വിദ്വാനികേതൻ രക്ഷാധികാരി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ വിവിധ ചുമതലകളിൽ പ്രവർത്തിച്ചു. പിതാവ്,പതേനായ കുട്ടൻ, മാതാവ് പരേതയായ ജാനു,ഭാര്യ : സത്യ മക്കൾ , സുബിൻ (കുറ്റ്യാടി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്) നിധിൻ ( ഇന്ത്യൻ റെയിൽവേ )ബിൻസി (ആയുർവേദ ഡോക്‌ടർ )മരുമക്കൾ, അഞ്ജന, അവ്യ, അർജ്ജുൻ , സഹോദരങ്ങൾ കാർത്ത്യായിനി, ലക്ഷ്മി, ഗീത,സത്യഭാമ, മിനി വിനോദ് കുമാർ. സംസ്‌കാരം ഉച്ചക്ക് 12.30 ന് മാവൂർ റോഡ് ശ്മശാനത്തിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




