Section

malabari-logo-mobile

ആശങ്ക വര്‍ധിപ്പിച്ച് അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് ; ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

HIGHLIGHTS : അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു.അമേരിക്ക, യുഎഇ, കാനഡ , ഫ്രാന്‍സ് എന്നിവിടങ്ങളിലെല്ലാം പുതിയ കോവിഡ് വൈറസ് സ്ഥിരീകരിച്ചു.അതേസമയം ഇന...

അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു.അമേരിക്ക, യുഎഇ, കാനഡ , ഫ്രാന്‍സ് എന്നിവിടങ്ങളിലെല്ലാം പുതിയ കോവിഡ് വൈറസ് സ്ഥിരീകരിച്ചു.അതേസമയം ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ് രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി.ഇന്നലെ 6 പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു.

ഡല്‍ഹി-9 ,ബംഗളൂരു -7, ഹൈദരാബാദ് -2 ,പുണെ -1, കൊല്‍ക്കത്ത 1 എന്നിങ്ങനെയാണ് കണക്കുകള്‍.യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശ് മീററ്റിലെ രണ്ട് വയസ്സുകാരിയാണ് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. കുട്ടിയുടെ അച്ഛനും അമ്മക്കും കോവിഡിന്റെ പഴയ വകഭേധം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.

sameeksha-malabarinews

യുകെയില്‍ നിന്ന് ആന്ധ്രപ്രദേശില്‍ നിന്നെത്തിയ ഒരു സ്ത്രീക്കും വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ യുവതിക്കാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!