Section

malabari-logo-mobile

ഫ്രീ ഡൈവിങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ റെക്കോര്‍ഡ് നേടി ഹാഷിര്‍ ചേലൂപാടവും , അശ്വനിയും

HIGHLIGHTS : Hashir Chelupad and Ashwani set the Indian National Record in free diving

ചേലേമ്പ്ര : ഫ്രീ ഡൈവിങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ റെക്കോര്‍ഡ് നേടി നാടിന്റെ അഭിമാന താരങ്ങളായി മാറി ചേലേമ്പ്ര സ്വദേശികളായ ഹാഷിര്‍ ചേലൂപ്പാടം, പി.അശ്വനിയും. വേരിയബിള്‍ വെയിറ്റ് (VWT) വിഭാഗത്തില്‍ നിലവിലെ റെക്കോര്‍ഡ് തിരുത്തിയാണ് ഹാഷിര്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഭാരമുള്ള വസ്തു ഉപയോഗിച്ച് ചാലിയാര്‍ പുഴയില്‍ ഫറോക്ക് പാലത്തിനടിയില്‍ വെച്ചായിരുന്നു പ്രകടനം.

വെള്ളത്തിനടിയില്‍ 6.8 മീറ്റര്‍ ആഴത്തില്‍ പോയാണ് ഹാഷിര്‍ റെക്കോര്‍ഡ് നേടിയത്. കോണ്‍സ്റ്റന്റ് വെയിറ്റ് വിത്തൗട്ട് ഫിന്‍സ് (CNF) വിഭാഗത്തില്‍ 5.5 മീറ്റര്‍ ആഴത്തില്‍ പോയി അശ്വനി റെക്കോര്‍ഡ് നേടിയപ്പോള്‍ അശ്വനി ഇന്ത്യയിലെ സി. എന്‍. എഫ്. വിഭാഗത്തില്‍ റെക്കോഡ് നേടിയ ആദ്യത്തെ വനിതയായി മാറി.  ഈ നേട്ടം കൈവരിച്ച ഹാഷിര്‍ ചേലൂപ്പാടം ചേലേമ്പ്ര സ്വിംഫിന്‍ സ്വിമ്മിംഗ് അക്കാദമിയുടെ മുഖ്യ പരിശീലകനും അശ്വനി അക്കാദമിയുടെ സഹ പരിശീലകയുമാണ്.

sameeksha-malabarinews

കോഴിക്കോട് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫ്രീ ഡൈവിങ്ങ് കോച്ച് ഓഫ് ഏഷ്യ ആയിരുന്നു ചാലിയാര്‍ പുഴയില്‍ വെച്ച് ഇവര്‍ക്ക് പരിശീലനം നല്‍കിയത് . ഫ്രീ ഡൈവിങ്ങ് കോച്ച് ഓഫ് ഏഷ്യയുടെ പരിശീലകരായ ഗസ്റ്റ് ജെറോന്‍ എലോട്ട് , ജെഫറി ജെയിംസ് എന്നിവരായിരുന്നു പരിശീലനം നല്‍കിയത്.  അഞ്ചു ദിവസത്തെ ഫ്രീ ഡൈവിങ്ങ് പരിശീലനം പൂര്‍ത്തിയാക്കിയ ഇരുവര്‍ക്കും ഫ്രീ ഡൈവിംഗ് കോച്ചസ് ഓഫ് ഏഷ്യയുടെ കോച്ച് പരിശീലനവും കോച്ച് സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!